2014 ജനുവരി 28, ചൊവ്വാഴ്ച

എന്റെ സിസ്റ്റം

എന്റെ സിസ്റ്റം ഐ സി യുവിൽ ആണ്
കുറച്ചു ദിവസമായി അവൾ
എന്നോട് പറയുന്നത്
ഞാന് പോകുവാന് സമയം ആയി എന്നാണ്
നീണ്ട ഏഴു വര്ഷമായി
 ഞാന് അവളുമായി പ്രണയമായിരുന്നു
അവള് ഇല്ലാതെ എനിക്ക് ജീവിതം ഇല്ലായിരുന്നു
ഒരു ദിവസം പോലും
അവളെ കാണാതിരിക്കാന് വയ്യ
എന്റെ സ്വഭാവം അവൾക്കു മറ്റാരെയും കാള് നന്നായി അറിയാം
ഞാൻ പോകുന്ന ഉട് വഴികള് പോലും
അവൾക്കു സുപരിചിതമാണ്
ഇടയ്ക്കിടെ അവള് എന്നോട് കാതിൽ പറയും
എന്നെ ഇങ്ങനെ ഉപദ്രവിക്കാതെ
ചേട്ടന് ഒരു ലാപ്ടോപ് വാങ്ങിക്കൂടെ ?
അന്ന് ഞാന് അവളോട്‌ പറഞ്ഞു
നീ എന്റെ ഭാര്യ ആണ്
എന്ത് വന്നാലും ഞാൻ നിന്നെ ഉപേക്ഷിക്കില്ല
ഒരിക്കല് ഞാന് അവളെ ഒന്ന് കുളിപ്പിച്ചു
അന്ന് മുതല് അവള്ക്ക് വേഗത പിന്നെയും കൂടി
എന്നാല് കഴിഞ്ഞ ആഴ്ച അവള് രോഗശയ്യയില് ആയി
പല ഡോക്ടര്മാരും വന്നു നോക്കി
ചില അവയവങ്ങൾ അവർ മാറ്റി വെച്ചു
അവളെ ചിലര് താങ്ങിയെടുത്ത്
മെഡിക്കൽ കോളേജിൽ കൊണ്ട് പോയി
അവസാനം ഡോക്ടര പറഞ്ഞു
ഇനി രക്ഷയില്ല അവളുടെ ഹൃദയം തകരാറിലാണ്
അത് കേട്ട എന്റെ ഹൃദയം തകര്ന്നു
എങ്കിലും എനിക്ക് പ്രതീക്ഷ ഉണ്ടായിരുന്നു
ഇന്നലെ അവൾ അവസാനമായി എന്നോട് ഒരു കാര്യം പറഞ്ഞു
ചേട്ടാ ...... ഞാന് .... പോവുകയാണ്
വേണമെങ്കില് ഡാറ്റ എടുത്തു വെച്ചോ
അവളുടെ ഹൃദയം നിലച്ചു
എന്റെ മിഴികളിൽ കണ്നുനീരണഞ്ഞു
തിരക്കിനിടയില് ആരോ ഒരാള് പറഞ്ഞു
ശവം മറവു ചെയ്യണം
ഇല്ല അവളെ ഞാന് ആര്ക്കും തരില്ല
എന്റെ തൊട്ടടുത്ത്‌ എനിക്ക് അവളെ കണ്ടുകൊണ്ടിരിക്കണം
ഇപ്പോള് അവള് എന്നെ ഒളികണ്ണിട്ടു നോക്കിയിട്ട് പറയുവാ

" ഹമ്പട കള്ളാ നീ എന്നെ കുറിച്ച് എന്താ എഴുതുന്നതെന്ന് "
     

    കല്ലറ .

    കല്ലറ ...

    ....
    എനിക്ക് വേണ്ടി ഒരു കല്ലറ പണിയണം
    എന്റെ പേര് എഴുതിയ കല്ലറ
    മരണത്തെ എനിക്ക് ഭയമില്ല
    മരിച്ചു കഴിഞ്ഞാല് ഒരു ആഗ്രഹം ഉണ്ട്
    ഒരു ലപ്ടോപും ഒരു ഇന്റര്നെറ്റ് കണക്ഷനും
    കല്ലറയിൽ വേണം
    ഇടയ്ക്കൊക്കെ നിങ്ങളെ ഒന്ന് കാണാലോ ....
       
       

      2013 ജൂൺ 30, ഞായറാഴ്‌ച

      സൗമ്യ..............



      സ്വന്തം മാനത്തിനു വേണ്ടി
      വില പറഞ്ഞ
      കാമ ഭ്രാന്തന്റെ
      പേക്കുതിനു ഇരയായവള്‍

      നീ രക്തസാക്ഷിയായത്‌
      പത്തുമാസം ചുമന്നു
      മുലയൂട്ടി വളര്‍ത്തി
      ആണിനെ ആണാക്കി വളര്‍ത്തിയ
      പെറ്റമ്മയുടെ കന്നുനീര്തുള്ളികള്‍കു
      വേണ്ടിയോ
      ഒരു നിമിഷം ഓര്‍ക്കുക നാം

      ജീവിതം ഭോഗിക്കുവനുള്ളതല്ല
      നമ്മെ നാമാക്കിയ സമൂഹത്തിനു
      ഒരു തണലാകുവാന്‍ ......

      ഇനിയും മുഷ്ടി ചുരുട്ടുക നാം
      ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞു
      ഒരു പുതിയ പ്രഭാതത്തിനു
      വേണ്ടി പോരാടാം

      വരൂ കൂട്ടുകാരാ
      ഇനിയൊരു പെണ്ണിന്റെ കണ്ണീരു
      കാണുന്നതിലും നല്ലത്
      നമ്മുടെ കണ്ണുകള്‍
      സ്വയം ചൂഴ്ന്നെരിയുന്നത് .

      ഞാന്‍ ഒരു പുഴ



      അന്ന്
      *****

      കുതിച്ചു പഞ്ഞൊരു
      അശ്വത്തെ പോല്‍
      വെലികലില്ല അതിരുകളില്ല
      മണ്ണിനോടും മരത്തിനോടും
      മണലിനോടും മഴയോടും
      കിന്നാരം പറഞ്ഞും
      എന്നിലേക്ക്‌ ഒഴുകി വന്ന
      തോടുകളെ വാരി പുണര്‍ന്നും
      മാന്‍പേടകള്‍ വന്നെന്‍
      മാറില്‍ ചുംബിച്ചുണര്‍തിയും
      ഒരു സംഗീതമായി ഇളം തെന്നലായി
      ഭാവസാന്ദ്രമായി ഞാന്‍ ഒഴുകി


      ഇന്ന്
      *****

      കൈകാലുകള്‍ വെട്ടിമാറ്റി
      ഇഴയുന്ന ഉരഗമായി
      ഞാന്‍ വീണ്ടും നിരങ്ങി നീങ്ങി


      എനിക്ക് നേരെ അവര്‍
      വന്മതിലുകള്‍ പണി തീര്‍ത്തു

      എന്‍റെ കൂട്ടുകാരെ
      അവര്‍ പിഴുതെറിഞ്ഞു
      മണല്‍തരികള്‍ എന്‍റെ
      സ്വരം തിരിച്ചറിഞ്ഞില്ല
      മഴ പെയ്തപ്പോള്‍
      നൃത്തം വെയ്ക്കുവാന്‍
      പരല്‍ മീനുകള്‍ പോലുമില്ല

      ഇനിയും അവശേഷിക്കുന്നത്
      ഒരു നേര്‍ത്ത തേങ്ങല്‍ മാത്രം

      നാളെ
      ****

      ഞാന്‍ നിശബ്ദതയില്‍
      ആണ്ടുപൊയ്
      കാമ ഭ്രാന്തന്മാരെ പോലെ
      ചിലര്‍ വന്നെന്നെ ചുംബിച്ചു
      എന്‍റെ വസ്ത്രങ്ങള്‍ അഴിച്ചെടുത്തു
      എന്‍ നഗ്നതയില്‍ ഞാനും
      ലജ്ജിതയായി
      എന്‍ കൂട്ടുകാരി മഴയും
      വന്നില്ലെന്‍ നാണം മറയ്ക്കാന്‍
      ഞാന്‍ ദാഹം ശമിപ്പിച്ചവര്‍ തന്നെ
      എന്നെ പിച്ചി ചീന്തിയപ്പോള്‍
      എന്‍റെ ഹൃദയം വേദനയാല്‍
      പൊട്ടി പിളര്‍ന്നു
      അവസാന തുള്ളി രക്തം
      കുടിക്കുമ്പോഴും
      അവരുടെ ദാഹം ശമിക്കട്ടെ
      എന്നു ഞാന്‍ ആശ്വസിച്ചു
      എന്‍റെ ശ്വാസം നിലച്ചു


      ഹേ മനുഷ്യ നിന്‍ ശവക്കുഴികള്‍
      നീ തന്നെ കുഴിക്കുമ്പോള്‍
      ഓര്‍ക്കുക
      നിന്‍ ശവക്കുഴിയില്‍ ഒരുപിടി
      മണ്ണിടുവാന്‍
      ഇനി വരില്ലോരാളും....

      അവള് ഒരു സുന്ദരി

      ഹേ സുന്ദരി
      നിന്‍ കര്കൂന്തലിലെ
      ചുരുണ്ട മുടികളില്‍
      പനിനീര്‍പൂവിന്റെ
      സുഗന്ദമോ .....
      നീ എനിക്കായി
      കരുതി വെച്ച
      ചുടു ചുംബനങ്ങല്ക്
      മഞ്ഞുകട്ടയുടെ മൃദുലതയോ

      നിന്‍ സ്വപ്നങ്ങള്‍ക്
      നിറപകിട്ടെകാന്‍
      മന്ദമാരുതന്റെ തഴുകാലോ
      ഹേ സുന്ദരി നീ
      പറയു
      എന്താ നീ ഒന്നും മിണ്ടാത്തത് 

      ഭാരതം എന്റെ അമ്മ

      ഭാരതം ഇത് ജനകോടികളുടെ സ്വര്‍ഗഭൂമി
      ഇവിടെ ഉയരുന്നത്
      വസന്തത്തിന്റെ പെരുമഴക്കാലം

      കാര്‍ഗിലിലെ മഞ്ഞുപാളികള്‍ക്കിടയില്‍
      കേള്‍ക്കുന്നു
      ധീരരാം ജവാന്മാരുടെ ഗര്‍ജ്ജനം

      അവര്‍ പോരാളികള്‍
      ഈ നാടിന്‍റെ പൊന്നോമനകള്‍

      ഇല്ല തളരില്ല നാം
      പിടയുന്ന അവസാന ശ്വാസം
      ഉള്ളിലേക്ക് ആഞ്ഞു വലിക്കുമ്പോഴും
      ഉരുവിടും വന്ദേ മാതരം

      ഇനി വളരില്ല മതവര്‍ഗ്ഗീയത
      കണ്ണ് തുറക്കുക നാം
      മൂവര്‍ണ്ണ പതാക കൈകളിലേന്തി നാം
      വിഷം ചീറ്റുന്ന തീവ്രവാദികളെ
      തച്ചു തകര്‍ക്കുവാന്‍ ഒറ്റകെട്ടായ് മുന്നേറാം

      ഇടിമുഴക്കം പോല്‍ ഉയരട്ടെ
      ഭാരത് മാതാ കീ ജയ് 

      5.പ്രണയം


      പ്രണയം
      ഇലകൊഴിഞ്ഞ വൃക്ഷത്തിന്റെ
      തളിരിടാനുള്ള വെമ്പലായിരുന്നു പ്രണയം

      പ്രകാശത്തിന്റെ ചൂടെല്‍ക്കാനുള്ള
      ആമ്പല്‍ പൂവിന്റെ ത്വരയായിരുന്നു പ്രണയം

      ആകാശത്തെ വാരിപുണര്‍ന്ന
      മഴവില്ലിന്റെ ചന്തമായിരുനു പ്രണയം

      ഉണങ്ങി വരണ്ട മരുഭൂമിയിലെ
      നീരുറവ തേടിയുള്ള യാത്രയായിരുന്നു പ്രണയം

      മഴത്തുള്ളികള്‍ വീണു കുതിര്‍ന്ന
      പുല്‍നാമ്പിന്റെ വിറയലായിരുന്നു പ്രണയം

      കൂരിരുട്ടിന് താളം പകര്‍ന്ന
      ചീവിടിന്റെ ഗാനമായിരുന്നു പ്രണയം

      പനിനീര്‍പൂവിന്റെ മൃദുലമായ മേനിയിലെ
      മഞ്ഞുതുള്ളിയുടെ മിന്നലാട്ടമായിരുന്നു പ്രണയം

      മണല്‍തരികളെ വിഴുങ്ങാന്‍ കൊതിച്ച
      തിരമാലയുടെ ആര്‍ത്തിരമ്പലായിരുന്നു പ്രണയം

      എവിടെ നിന്നോ വന്നു എങ്ങോട്ടെയ്ക്കോ പോകുന്ന
      കാറ്റിന്റെ തഴുകലായിരുന്നു പ്രണയം

      നിലവില്‍ പാതിവിടര്‍ന്ന മുല്ലമൊട്ടുകളുടെ
      സുഗന്ധമായിരുന്നു പ്രണയം

      പ്രണയം എന്ന വാക്ക് കേട്ടപ്പോള്‍ തന്നെ
      കുളിരണിഞ്ഞ ഹൃദയമായിരുന്നു പ്രണയം