2013 ജൂൺ 30, ഞായറാഴ്‌ച

എന്‍റെ സ്വപ്നങ്ങള്‍

സ്വപ്നങ്ങള്‍ക് ചിറകുകള്‍ ഉണ്ടോ ?
രാത്രിയുടെ യാമങ്ങളില്‍
അവള്‍ ഒരു കടല്‍ കാറ്റുപോലെ
എന്നിലേക് ആര്‍ത്തിരമ്പി ........

അതെ അവള്‍ എന്‍റെ കാമുകിയായിരുന്നു

അവളുടെ കാര്‍കൂന്തല്‍ എന്‍റെ
നിദ്രയുടെ സംഗീതത്തില്‍
വീണകള്‍ മീട്ടി
അവള്‍ എന്‍റെ കണ്ണുകളില്‍
തലോടി
ഞാന്‍ ഉണര്‍ന്നില്ല
അവള്‍ എന്‍റെ കാതില്‍ എന്തൊക്കെയോ പറഞ്ഞു
മുത്തുമണികള്‍ ചിതരിയതുപോലെ അവള്‍ ചിരിച്ചു
അവളുടെ ചിരിയില്‍ എന്‍റെ
ഹൃദയം മഞ്ഞുകട്ട പോലെ അലുതുപോയ്
എനിക്ക് അവളെ ഇഷ്ടമായിരുന്നു

ഞാന്‍ സ്വപ്നങ്ങളെ സ്നേഹിച്ചിരുന്നു
ആ സ്വപ്നങ്ങളായിരുന്നു എന്‍റെ പ്രതീക്ഷയും
അവള്‍ രാത്രിയുടെ യാമങ്ങളില്‍ വരുന്നതും
കാത്തിരുന്നിരുന്നു


എന്നാല്‍ ഒരിക്കല്‍ ഞാന്‍ ഒരു സ്വപ്നം കണ്ടു

അതായിരുന്നു എന്‍റെ അവസാനത്തെ സ്വപ്നവും

എന്‍റെ അമ്മയുടെ ശവമന്ജം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര
അന്ന് എന്‍റെ കണ്ണുകളില്‍ മഴ പെയ്തു
ആ മഴവെള്ള പാച്ചിലില്‍ ഒരു കടലാസ് തോണി പോല്‍
ഞാന്‍ ഒഴുകികൊണ്ടിരുന്നു


അന്ന് മുതല്‍ ഞാന്‍ എന്‍റെ ഹൃദയത്തില്‍ പ്രാര്‍ത്ഥിച്ചു
ഇനി ഒരിക്കലും സ്വപ്നം കണരുതെയെന്നു

അങ്ങനെ ഞാനും
എന്‍റെ സ്വപ്നങ്ങളും
തമ്മിലുള്ള പ്രണയം
എന്നെന്നേക്കുമായി അവസാനിച്ചു


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ